Hero Image

വാഴയിലയിൽ ഭക്ഷണം കഴിക്കാം; അറിയാം ആരോഗ്യ ഗുണങ്ങൾ

വാഴയിലയിൽ ഭക്ഷണം കഴിക്കാത്ത മലയാളികൾ ആരും തന്നെ ഉണ്ടാകില്ല. സദ്യ കഴിക്കണമെങ്കിൽ വാഴയിലയിൽ ഓരോ വിഭവത്തിനും പ്രത്യേക സ്ഥാനം വരെയുണ്ട്. സദ്യ മലയാളിക്ക് വാഴയിലയിൽ കഴിച്ചെങ്കിൽ മാത്രമേ രുചി ലഭിക്കുകയുള്ളൂ. നിരവധി ഗുണങ്ങളാണ് വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഉണ്ടാകുന്നത്.

എന്തൊക്കെയാണ് വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്ന് നോക്കാം.

സ്വാഭാവിക ആന്റി ഓക്സിഡന്റ് ഘടകങ്ങളായ പോളി ഫിനോൾസ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിലൂടെ പോളി ഫിനോൾസിനെ ഭക്ഷണം ആഗിരണം ചെയ്യുകയും നമ്മുടെ ശരീരത്തിൽ അത് എത്തുകയും ചെയ്യും.

ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയവയെ പ്രതിരോധിക്കുന്നതോടൊപ്പം കിഡ്നി സ്റ്റോൺ തടയുന്നതിനും വാഴയിലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ സഹായിക്കുന്നുണ്ട്. മെഴുകിന് സമാനമായ ആവരണങ്ങളോടുകൂടി ഉള്ളതായതിനാൽ വാഴയിലയുടെ പ്രതലത്തിൽ ഉണ്ടാകുന്ന പൊടിയോ മറ്റോ അഴുക്കോ ഭക്ഷണത്തിൽ കലരുന്നതിനും സാധ്യതയില്ല.

തീർത്തും പരിസ്ഥിതി സൗഹൃദമായ വാഴയില ഭക്ഷണ ശേഷം ഉപയോഗ ശൂന്യമാകുന്ന കൃത്രിമ പത്രങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നതിനും പരിസ്ഥിതിക്ക് ഉണ്ടാകുന്ന വലിയ ആഘാതത്തിൽ നിന്ന് രക്ഷ നേടുന്നതിനും ഫലപ്രദമാണ്.

READ ON APP